ആലപ്പുഴയിൽ പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ തവടിയിലാണ് സംഭവം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ…
ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ തവടിയിലാണ് സംഭവം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ…
ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ തവടിയിലാണ് സംഭവം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ തൽക്ഷണം മരിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ആലപ്പുഴയിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡി.വൈ.എസ്.പിയെ വീട്ടിലാക്കി മടങ്ങും വഴിയാണ് അപകടം.
നേരത്തെ ഇടുക്ക അടിമാലിക്ക് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ഈ അപകടവും ഉണ്ടായത്. 40ഓളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.