കോൽക്കളിയ്ക്കിടെ വേദിയില്‍ വിരിച്ച മാറ്റില്‍ തെന്നിവീണ് മത്സരാർത്ഥിയുടെ കയ്യൊടിഞ്ഞു; കലോത്സവ വേദിയിൽ പ്രതിഷേധം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞ് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി അൽ സുഫിയാനാണ് പരുക്കേറ്റത്.…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞ് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി അൽ സുഫിയാനാണ് പരുക്കേറ്റത്.…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞ് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി അൽ സുഫിയാനാണ് പരുക്കേറ്റത്. വിദ്യാർത്ഥിയെ ബീച്ച് ഹോസ്പിറ്റലിലേക്ക് മാറ്റി. ഗുജറാത്തി ഹാളിലെ വേദി അഞ്ചിലായിരുന്നു അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി വിദ്യാർഥിയുടെ മാതാപിതാക്കളും അധ്യാപകരും സഹപാഠികളും രംഗത്തെത്തി. വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും അല്‍ സുഫിയാന് പരുക്കേറ്റതിനാല്‍ മത്സരിക്കാന്‍ സാധിച്ചില്ല.
കാർപ്പറ്റ് വിരിച്ച വേദിയിൽ കോൽക്കളി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നീട് മത്സരത്തിനിടെ ഒരു കുട്ടി കാൽ വഴുതി വീഴുകയുമായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി.