കലോത്സവ നഗരിയിൽ ലഹരിക്കെതിരെ കൈയ്യൊപ്പ്

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കൈയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തിയാണ്…

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കൈയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ട് കലോത്സവ നഗരിയിലും സർഗാത്മകമായി ലഹരി വിരുദ്ധ ആശയം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മന്ത്രിയോടൊപ്പം എം.കെ രാഘവൻ എം പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ തുടങ്ങിയവരും ലഹരിക്കെതിരെ കൈയ്യൊപ്പു ചാർത്തി. കലാപ്രതിഭകൾക്കും പൊതുജനങ്ങൾക്കും ലഹരിക്കെതിരെ കൈയ്യൊപ്പിടാം. അതോടൊപ്പം ചിത്രകലാകാരൻമാരുടെ കലാസൃഷ്ടികൾ വരയ്ക്കാനും കഴിയുംവിധമാണ് ക്യാൻവാസ്‌ ഒരുക്കിയിരിക്കുന്നത്. കലോത്സവം കഴിയും വരെ ലഹരിക്കെതിരെയുള്ള കൈയ്യൊപ്പ് കാൻവാസ് പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കലോത്സവ പോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർട്സ് ആൻഡ് ലിറ്ററേച്ചർ താമരശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story