കാലിക്കറ്റ് സർവകലാശാല വാർത്തകൾ 6-01-2023
പുനര്‍മൂല്യനിര്‍ണയ ഫലം തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്…
പുനര്‍മൂല്യനിര്‍ണയ ഫലം തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്…
പുനര്‍മൂല്യനിര്‍ണയ ഫലം
തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി ഫിസിക്സ്, കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ജനുവരി 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.എട്ടാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
അസിസ്റ്റന്റ് പ്രഫസർ നിയമനം
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ബി.ബി.എ അസിസ്റ്റന്റ് പ്രഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് പാനല്‍ തയാറാക്കുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 17ന് രാവിലെ 10.30ന് ഭരണകാര്യാലയത്തില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം.