കോഴിക്കോട്ട് സകൂളിലേക്ക് പുറപ്പെട്ട് അപ്രത്യക്ഷനായ വിദ്യാർഥിയെ കോയമ്പത്തൂരിൽ കണ്ടെത്തി

കോഴിക്കോട്ട് സകൂളിലേക്ക് പുറപ്പെട്ട് അപ്രത്യക്ഷനായ വിദ്യാർഥിയെ കോയമ്പത്തൂരിൽ കണ്ടെത്തി

January 10, 2023 0 By Editor

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ സകൂളിലേക്ക് പുറപ്പെട്ട് അപ്രത്യക്ഷനായ 14കാരനെ കോയമ്പത്തൂരിൽ കണ്ടെത്തി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ യൂനുസിനിനെയാണ് (14) കോയമ്പത്തൂർ പൊലീസ് റെയിൽ വേസ്റ്റേഷനിൽ കണ്ടെത്തിയത്.

സംശയം തോന്നിയതിനെ തുടർന്ന് പൊലിസ് വിദ്യാർഥിയെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയെ കോഴിക്കോട്ട് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. പന്തീരാങ്കാവ് ഒക്സ്ഫോർഡ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam