സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു; പ്രതിഷേധിച്ചവരുടെ വാഹനത്തിന്റെ താക്കോല്‍ പൊലീസ് ഊരിയെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിലെ എടത്വയില്‍ സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ച ടിപ്പറിന്റെ ചക്രത്തിനടിയില്‍പ്പെട്ടാണ് മഞ്ജുവിന്റെ മരണം.…

ആലപ്പുഴ: ആലപ്പുഴയിലെ എടത്വയില്‍ സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ച ടിപ്പറിന്റെ ചക്രത്തിനടിയില്‍പ്പെട്ടാണ് മഞ്ജുവിന്റെ മരണം.

നിരയായെത്തിയ ടിപ്പറുകളില്‍ ഒരെണ്ണം സ്‌കൂട്ടറിനെ മറികടന്നെത്തിയാണ് മഞ്ജുവിനെ ഇടിച്ചു വീഴ്ത്തിയത്. ടിപ്പറിന്റെ ചക്രം മഞ്ജുവിന്റെ തലയിലൂടെ കയറി. അപകടത്തിനു പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ ഇറങ്ങിയോടി.

മഞ്ജുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക്് ജീവനക്കാരിയാണ് മഞ്ജു. ഇതിനിടെ അപകടമുണ്ടാക്കിയ ടിപ്പറിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് പോകാന്‍ സൗകര്യമൊരുക്കിയ പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി.

പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്‌ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞു. ഗതാഗത തടസ്സമുണ്ടായപ്പോള്‍ ടിപ്പറുകളെ കടത്തിവിടാനാണ് പൊലീസ് ശ്രമിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story