ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 16 കോടി രൂപ XD236433 ടിക്കറ്റിന്

തിരുവനന്തപുരം∙ ക്രിസ്മസ് പുതുവല്‍സര ബംപർ XD 236433 നമ്പർ ടിക്കറ്റിന്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വടക്കൻതറയിൽ മൂകാംബിക ലക്കി സെന്ററിൽ ഏജന്റ് മധുസൂദനൻ ആണ് ടിക്കറ്റ് വിറ്റത്. കോഴിക്കോട് താമരശേരിയിലെ സബ് ഓഫിസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.

ഒരു കോടിയുടെ രണ്ടാം സമ്മാനങ്ങൾ XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 ടിക്കറ്റുകൾക്ക്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്.

12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ്–ന്യൂഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോള്‍ ടിക്കറ്റ് വില 400 ആക്കി ഉയര്‍ത്തി. കഴിഞ്ഞ തവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ച് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളേ അച്ചടിച്ചുള്ളു. ഇനി 54,000 ടിക്കറ്റുകള്‍ കൂടി വില്‍ക്കാന്‍ ബാക്കിയുണ്ട്. ഒരുകോടി വച്ച് പത്തുപേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു ലക്ഷം വച്ച് 20 പേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബംപറിന്‍റെ ലോഞ്ചിങ്ങും നടത്തി. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപര്‍ ടിക്കറ്റിന്‍റെ വില 250 രൂപയാണ്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story