ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം; അഞ്ച് മരണം

ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്.…

ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തിലാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടമുണ്ടായത്. ഐ.എസ്.ആര്‍.ഓ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മരിച്ച അഞ്ചുപേരും കാറില്‍ സഞ്ചരിച്ചവരാണ്. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.

അപകട വിവരമറിഞ്ഞ് തൊട്ടടുത്തുള്ള അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് കാറില്‍നിന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കള്‍ രാവിലെയോടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story