ഇസാഫ് ബാങ്കിന് ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ അവാർഡ്
19 -ാമത് ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ സമ്മിറ്റിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരനിൽ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ…
19 -ാമത് ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ സമ്മിറ്റിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരനിൽ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ…
19 -ാമത് ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ സമ്മിറ്റിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരനിൽ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പുരസ്കാരം സ്വീകരിക്കുന്നു
കൊച്ചി: ബാങ്കിങ്, ധനകാര്യ സേവനങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിലെത്തിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ അവാർഡ് 2022 ലഭിച്ചു.
ന്യൂ ഡൽഹിൽ നടന്ന 19ാമത് ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ സമ്മിറ്റിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരനിൽ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പുരസ്കാരം സ്വീകരിച്ചു. എച്ച്എസ്ബിസി ഇന്ത്യയുടെ പങ്കാളിത്തത്തോടെ ആക്‌സസ് ഡെവലപ്മെന്റ് സർവീസ് നൽകിവരുന്ന ഈ രംഗത്തെ ഉന്നത പുരസ്കാരമാണിത്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ബാങ്കിങ് സേവനങ്ങൾ യാഥാർഥ്യമാക്കിയ ഇസാഫിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമെന്ന് കെ പോൾ തോമസ് പറഞ്ഞു.
“ബാങ്കിങ് സേവനങ്ങൾ പ്രാപ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലേക്ക് കടന്നുചെന്ന് കൂടുതൽ പേരിലേക്ക് സേവനങ്ങളെത്തിക്കാൻ പ്രചോദനമാകുന്നതാണ് ഈ അംഗീകാരം. ചുരുങ്ങിയ കാലത്തിനിടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താൻ ഇസാഫിന് കാര്യക്ഷമമായി ഒട്ടെറെ സേവനങ്ങൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.