
ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് (27-ന്) തുടങ്ങും
January 27, 2023കൊണ്ടോട്ടി : വൈദ്യർ സ്‌പോർട്ടിങ് എഫ്.സി. കൊണ്ടോട്ടിയുടെ അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 27 മുതൽ കൊണ്ടോട്ടി പാലക്കാപറമ്പ് ശാദി സ്റ്റേഡിയത്തിൽ നടക്കും.ജീവകാരുണ്യപ്രവർത്തനങ്ങൾ മുൻനിർത്തി നടക്കുന്ന ടൂർണമെന്റിൽ 24 ടീമുകൾ പങ്കെടുക്കും. 27-ന് രാത്രി ഏഴിന് നടക്കുന്ന മത്സരം ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
എ.എസ്.പി. വിജയ് ഭാരത് റെഡി, നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി, ഇന്ത്യൻ ഫുട്‌ബോൾ താരം അനസ് എടത്തൊടിക തുടങ്ങിയവർ പങ്കെടുക്കും.