പോലീസുകാരന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു

ഭുബനേശ്വര്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി  നബ കിഷോര്‍ ദാസ് (61) മരിച്ചു. വൈകുന്നേരം ആറുമണിയോടെയാണ് അദ്ദേഹം മരിച്ചത്. വെടിയുണ്ട തറച്ചതിനെ തുടര്‍ന്ന് ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടായ ആന്തരിക…

ഭുബനേശ്വര്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് (61) മരിച്ചു. വൈകുന്നേരം ആറുമണിയോടെയാണ് അദ്ദേഹം മരിച്ചത്. വെടിയുണ്ട തറച്ചതിനെ തുടര്‍ന്ന് ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറില്‍ വെച്ചാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ബിജെഡിയുടെ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് ഭുബനേശ്വറിലെ അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

എഎസ്‌ഐ ഗോപാല്‍ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാല്‍ ദാസിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഗോപാല്‍ ദാസിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story