വയനാട്ടിൽ ആശുപത്രി പരിസരത്ത് 19കാരി മരിച്ചനിലയിൽ

ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന…

ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.

കെട്ടിടത്തിനു മുകളിൽനിന്നു വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. അക്ഷരയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം sulthaബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story