ഭാര്യയ്ക്ക് മറ്റൊരു ബന്ധം; കൊന്നശേഷം മൃതദേഹത്തോട് ഭർത്താവിന്റെ ലൈംഗിക വൈകൃതം
കൊച്ചി∙ കാലടി കാഞ്ഞൂരില്‍ തമിഴ്നാട്ടുകാരി രത്നവല്ലിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് മഹേഷ്കുമാർ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രത്നവല്ലിയെ കൊലപ്പെടുത്തിയതെന്നും…

കൊച്ചി∙ കാലടി കാഞ്ഞൂരില്‍ തമിഴ്നാട്ടുകാരി രത്നവല്ലിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് മഹേഷ്കുമാർ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രത്നവല്ലിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു
മുത്തു എന്ന വ്യക്തിയുമായി അടുപ്പത്തിലായ രത്നവല്ലി, ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് പലതവണയായി മഹേഷിനെ അറിയിച്ചു. എന്നാൽ കുടുംബക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. പൊങ്കലിന് ജന്മനാടായ തെങ്കാശിയിൽ പോയ രത്നവല്ലിയെ മഹേഷ് കാലടിയിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. അന്നാണ് കൊലപാതകം നടത്തിയത്.
കാഞ്ഞൂരിൽ ഇവർ താമസിക്കുന്ന വാടകവീടിനു സമീപമുള്ള ജാതിതോട്ടത്തിൽവച്ച് രത്നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്ത് ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച കൊലപാതകത്തിനു മുൻപാണോ ശേഷമാണോ എന്നതിൽ പൊലീസിന് വ്യക്തതയില്ലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമാണെന്ന് തെളിഞ്ഞത്.