
പി.എസ്.സി അറിയിപ്പുകൾ – PSC-Notifications 02-02-2023
February 2, 2023അഭിമുഖം
തിരുവനന്തപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അഗ്രികൾചർ ഓഫിസർ- എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്പർ 522/2021) തസ്തികയിലേക്ക് ഫെബ്രുവരി 15ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. നാല് ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
ഒ.എം.ആർ പരീക്ഷ
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രഡ് സർവൻറ്സ് (പട്ടികജാതി/വർഗം) (കാറ്റഗറി നമ്പർ 66/2022), ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസി. (പട്ടികജാതി/വർഗം) (കാറ്റഗറി നമ്പർ 115/2022) വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/വർഗം) (കാറ്റഗറി നമ്പർ 116/2022) തസ്തികകളിലേക്ക് ഫെബ്രുവരി 11ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പ്രായോഗിക പരീക്ഷ
തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) (കാറ്റഗറി നമ്പർ 36/2020) തസ്തികയിലേക്ക് പി.എസ്.സി കൊല്ലം മേഖല ഓഫിസിനു കീഴിൽ ഫെബുവരി ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനത്തും എറണാകുളം മേഖല ഓഫിസിനു കീഴിൽ ഫെബ്രുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കളമശ്ശേരി എ.ആർ പൊലീസ് പരേഡ് ഗ്രൗണ്ടിലും കോഴിക്കോട് മേഖല ഓഫിസിനു കീഴിൽ ഫെബ്രുവരി എട്ട്, ഒമ്പത്, 10, 13 തീയതികളിൽ വെള്ളിമാടുകുന്ന്, മാലൂർകുന്ന് കോഴിക്കോട് എ.ആർ. ക്യാമ്പ് പരേഡ് ഗ്രൗണ്ടിലും പ്രായോഗിക പരീക്ഷ (ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാർഥികൾ അംഗീകൃത തിരിച്ചറിയൽ രേഖ, അഡ്മിഷൻ ടിക്കറ്റ്, സാധുവായ ൈഡ്രവിങ് ലൈസൻസ് എന്നിവ സഹിതം ഹാജരാകണം.