നിർണായ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ് ;ആദായനികുതി സ്ലാബുകളില്‍ മാറ്റം, ഏഴു ലക്ഷം വരെ ഇളവ്

സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല…

സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും

പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു

പുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം. പുതിയ നികുതി രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ല. 9 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇനത്തില്‍ 45000 രൂപ മാത്രമേ വരുന്നുള്ളൂ. പുതിയ രീതി സ്വീകരിച്ചവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി. വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്‌സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story