കർട്ടൻ താഴ്ത്തുന്നതിൽ തർക്കം, കുട്ടികൾ നോക്കിനിൽക്കെ ആയയുടെ മുഖത്ത് അടിച്ച് അധ്യാപിക; അറസ്റ്റ്

പത്തനംതിട്ട; കുട്ടികൾ നോക്കിനിൽക്കേ ആയയെ മർദിച്ച് അധ്യാപിക. ഇരുവെള്ളിപ്പറ ഗവൺമെന്റ് എൽപി സ്‌കൂളിലാണ് സംഭവമുണ്ടായത്. കർട്ടൻ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ എത്തിയത്. സംഭവത്തിൽ സ്‌കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെ പൊലീസ് അറസ്റ്റു ചെയ്തു. മുൻ വൈരാഗ്യത്തിന്റെ പേരിൽ സ്‌കൂളിലെ ആയയായ ബിജിയെ അടിച്ചതായാണ് കേസ്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടാകുന്നത്. കർട്ടൻ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രകോപിതയായ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഉച്ചസമയത്ത് ക്ലാസ് മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്. കസ്റ്റഡിയിലെടുത്ത ശാന്തമ്മയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.

മാസങ്ങളായി ഇരുവരും തമ്മിൽ സ്‌കൂളിൽവെച്ച് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതികൾ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി ചർച്ചചെയ്യുകയും ഇരുവർക്കും താക്കീത് നൽകുകയുംചെയ്തിരുന്നു. വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പുറത്താക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇരുവർക്കുമെതിരേ സ്വീകരിക്കാൻ സ്‌കൂൾ പിടിഎയേയും എൽപി സ്‌കൂൾ പ്രഥമാധ്യാപികയേയും ചുമതലപ്പെടുത്തുകയുംചെയ്തു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളിൽ ക്യാമറ സ്ഥാപിച്ചത്. പിടിഎ വഴിയാണ് ഇരുവരേയും നിയമിച്ചിരിക്കുന്നത് എന്നതിനാൽ വിദ്യാഭ്യാസവകുപ്പ് നേരിട്ട് നടപടി എടുത്തിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story