സി.പി.എം നേതാവിന്‍റെ മകൻ സഹകരണ ബാങ്കിലെ പണയസ്വർണം കടത്തി ലക്ഷങ്ങൾ തട്ടി

സി.പി.എം നേതാവിന്‍റെ മകൻ സഹകരണ ബാങ്കിലെ പണയസ്വർണം കടത്തി ലക്ഷങ്ങൾ തട്ടി

February 6, 2023 0 By Editor

പന്തളം: പന്തളം സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടി. പണയ സ്വർണം എടുക്കാൻ ഇടപാടുകാർ വന്നപ്പോൾ സ്വർണം ബാങ്കിൽ കാണാതെ വന്നപ്പോഴാണ് പ്രശ്നമായത്. ഇതോടെ പന്തളം ജങ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഞായറാഴ്ച അർധരാത്രിയിൽ ഭരണസമിതയംഗങ്ങളും ജീവനക്കാരും ചേർന്ന് തുറന്നു പരിശോധിക്കുകയായിരുന്നു. സി.സി.ടി.വിയിൽ ജീവനക്കാരനായ അർജുൻ പ്രമോദി‍െൻറ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു.

സി.പി.എം നേതാവിന്‍റെ മകൻ സഹകരണ ബാങ്കിലെ പണയസ്വർണം കടത്തി ലക്ഷങ്ങൾ തട്ടി

70 പവൻ സ്വർണാഭരണങ്ങൾ അർജുൻ പ്രമോദ് പന്തളം, കൈപ്പട്ടൂർ എന്നിവിടങ്ങളിലെ ബാങ്കുകളിലായി മറിച്ച് പണയപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സി.പി.എം മുൻ പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ പ്രമോദ് കുമാറിന്‍റെ മകനുമാണ്. പന്തളത്തെ മണ്ണ് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അർജുൻ തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ജെ.സി.ബിയും ബസും വാങ്ങിയതായും പറയുന്നു.

ഇതിനിടെ അർജുൻ പ്രമോദിനെ വിളിച്ചു വരുത്തി ബാങ്കിലെ ഭരണസമിതി വിശദീകരണം ആവശ്യപ്പെട്ടു. തുടർന്ന് കുറച്ച് സ്വർണാഭരണങ്ങൾ തിരികെ ബാങ്കിൽ എത്തിക്കുകയും ചെയ്തു. 35 പവൻ സ്വർണമാണ് തിരികെ വെപ്പിച്ചത്. 10 പേരുടെ സ്വർണമാണ് കാണാതായത്. ബാക്കി സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനകം ബാങ്കിൽ തിരികെ എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അർജുൻ പ്രമോദിനെ ബാങ്കിൽനിന്നും പുറത്താക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ യു.ഡി.എഫ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി ബാങ്ക് മുന്നിൽ എത്തി. തിങ്കളാഴ്ച കൂടുതൽ രാഷ്ട്രീയകക്ഷികൾ പ്രതിഷേധവുമായി ബാങ്കിന് മുന്നിൽ എത്തും. എന്നാൽ, ഇത് സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ ബാങ്ക് ഉപരോധിച്ചു.

സമഗ്ര അന്വേഷണം വേണം – കോൺഗ്രസ്

പന്തളം: സർവിസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു.70 പവൻ സ്വർണം ലോക്കറിൽനിന്ന് മോഷ്ടിച്ച് മറ്റൊരു ബാങ്കിൽ പണയംവെച്ച് പണം തട്ടിയ മുൻ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണം. തട്ടിപ്പിനു കൂട്ടുനിന്നവരെ അന്വേഷിച്ചു കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

ബി.ജെ.പി രാപ്പകൽ സമരം ആരംഭിച്ചു

പ​ന്ത​ളം: സി.​പി.​എം ഭ​ര​ണ​ത്തി​ലു​ള്ള സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ ബി.​ജെ.​പി​യു​ടെ രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചു.ഞാ​യ​റാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ബി.​ജെ.​പി പ​ന്ത​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. പ​ന്ത​ളം പൊ​ലീ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ര​നെ​തി​രെ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ടു.