ലൈ​ഫ് മി​ഷ​ൻ കോ​ഴ​: സി.ബി.ഐ അന്വേഷണത്തിന് നടപടി വേണം; അനിൽ അക്കര പ​രാ​തി ന​ൽ​കി

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മു​ൻ എം.​എ​ൽ.​എ അ​നി​ൽ അ​ക്ക​ര പ​രാ​തി ന​ൽ​കി.

സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന അ​പ്പീ​ൽ ഹ​ര​ജി പി​ൻ​വ​ലി​ച്ച് വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്നാ​ണ് ലൈ​ഫ് മി​ഷ​ൻ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ അ​നി​ലി​ന്റെ ആ​വ​ശ്യം.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ ക​സ്റ്റ​ഡി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. സി.​ബി.​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടൂ -അ​നി​ൽ അ​ക്ക​ര പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story