സ്റ്റാർകെയർ ഹോസ്പിറ്റലിന് എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ
കോഴിക്കോട്: ആതുരശുശ്രൂഷാരംഗത്തെ ഗുണമേൻമയ്ക്കും സുരക്ഷയ്ക്കുമുള്ള അംഗീകാരമായ എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ സ്റ്റാർകെയർ ഹോസ്‌പിറ്റൽ കോഴിക്കോട് സ്വന്തമാക്കി. ഈ അംഗീകാരത്തോടെ രാജ്യത്തെ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയിലേക്ക് സ്റ്റാർകെയറും…
കോഴിക്കോട്: ആതുരശുശ്രൂഷാരംഗത്തെ ഗുണമേൻമയ്ക്കും സുരക്ഷയ്ക്കുമുള്ള അംഗീകാരമായ എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ സ്റ്റാർകെയർ ഹോസ്‌പിറ്റൽ കോഴിക്കോട് സ്വന്തമാക്കി. ഈ അംഗീകാരത്തോടെ രാജ്യത്തെ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയിലേക്ക് സ്റ്റാർകെയറും…
കോഴിക്കോട്: ആതുരശുശ്രൂഷാരംഗത്തെ ഗുണമേൻമയ്ക്കും സുരക്ഷയ്ക്കുമുള്ള അംഗീകാരമായ എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ സ്റ്റാർകെയർ ഹോസ്‌പിറ്റൽ കോഴിക്കോട് സ്വന്തമാക്കി. ഈ അംഗീകാരത്തോടെ രാജ്യത്തെ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയിലേക്ക് സ്റ്റാർകെയറും സ്ഥാനംപിടിച്ചു.
എൻഎബിഎച്ച് അംഗീകാരം നേടിയ ആശുപത്രികളിൽ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും സുരക്ഷയും ഉറപ്പ് വരുത്തുന്നതോടൊപ്പം യോഗ്യരായ മെഡിക്കൽ സ്റ്റാഫിന്റെ സേവനവും നൽകപ്പെടുന്നു. 20 വർഷം മുമ്പ് ഇന്ത്യയിലെ ആദ്യത്തെ എൻഎബിഎച്ച് അംഗീകാരം അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിൽ നിന്ന് ഏറ്റുവാങ്ങിയ ഡോ.അബ്ദുള്ള ചെറയക്കാട്ടാണ് സ്റ്റാർകെയറിന്റെ അമരസ്ഥാനത്ത്.
കോഴിക്കോടിന് പുറമെ ഒമാനിലും യു.എ.ഇയിലും ആശുപത്രി ശൃംഖലകൾ സ്റ്റാർകെയറിനുണ്ട്. ദേശീയ അംഗീകാരത്തിലൂടെ സ്റ്റാർകെയറിന്റെ കഡിൽസ് പ്രസവ വിഭാഗം, ഹൈറിസ്ക് പ്രെഗ്നൻസി കെയർ, വാസ്‌കുലാർ സർജറി, ഇ.എൻ.ടി, ബോണ്ട് ഓർത്തോപീഡിക്സ് ആൻഡ് സ്‌പൈൻ സർജറി, ലേസർ ആൻഡ് ലാപ്റോസ്‌കോപ്പിക് സർജറി വിഭാഗം, പ്രോക്‌ടോളജി വിഭാഗം, പീഡിയാട്രിക് സർജറി വിഭാഗം എന്നിവയുടെ സേവനം കൂടുതൽ മികവോടെ ലഭ്യമാകുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.അബ്ദുള്ള ചെറയക്കാട്ട്, സി.ഇ.ഒ സത്യ, ക്വാളിറ്റി വിഭാഗം ഹെഡ് ഡോ. ഫിബിൻ തൻവീർ, ക്വാളിറ്റി മാനേജർ പ്രവീൺ.ജെ, വൈശാഖ് സുരേഷ് (മാർക്കറ്റിംഗ്) എന്നിവർ അറിയിച്ചു.