മൈല്‍ കുറ്റിയില്‍ ഇടിച്ച് കാര്‍ മറിഞ്ഞു; യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

തൃശൂർ; തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ…

തൃശൂർ; തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം.

ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കട്ടത്തിലുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story