കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; 7200 ജീവനക്കാരുടെ പട്ടിക തയ്യാർ !

കെഎസ്ആർടിസി ജീവനക്കാർക്ക് നിർബന്ധിത വിആർഎസ് നടപ്പിലാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി 50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കി. വിആർഎസ് നടപ്പിലാക്കുന്നതിലൂടെ മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത് ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുക എന്നതാണ്.

വിരമിക്കുന്ന ഒരു ജീവനക്കാരന് കുറഞ്ഞത് 15 ലക്ഷം രൂപ നൽകാനാണ് നിലവിലെ തീരുമാനം. മറ്റ് ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. 50 വയസ് കഴിഞ്ഞവർക്കും 20 വർഷം സർവീസ് പൂർത്തിയായവർക്കുമാണ് വിആർഎസ് സാധ്യമാകുക. നേരത്തെ ജീവനക്കാരുടെ എണ്ണം കുറക്കാൻ ധനവകുപ്പ് കെഎസ്ആർടിസിയോട് നിർദേശിച്ചിരുന്നു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ നിർബന്ധിത വിആർഎസ് നടപ്പിലാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ തൊഴിലാളി സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. നിർബന്ധിത വിആർഎസ് അംഗീകരിക്കില്ലെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയായ സിഐടിയുവും വിആർഎസ് ഇടത് നയമല്ല എന്ന് എഐടിയുസിവും വ്യക്തമാക്കി.

ഇത് കാലാകാലങ്ങളില്‍ ധനവകുപ്പ് പലവകുപ്പുകളുമായി സാമ്പത്തിക സഹായത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണ്. ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല' എന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story