ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാംപ് വിൽപന; ഉടമയായ 51കാരി അറസ്റ്റിൽ

തൃശൂർ: ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല…

തൃശൂർ: ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.

ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപന. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരിയുടെ ഉറവിടം കണ്ടെത്താൻ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്. കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമാണ് ഇത്തരം സ്റ്റാംപുകൾക്ക്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story