കരിപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കാർഡ് ബോർഡ് പെട്ടിയിലും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച ഒന്നേ കാൽ കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചു. 2.2…
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കാർഡ് ബോർഡ് പെട്ടിയിലും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച ഒന്നേ കാൽ കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചു. 2.2…
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കാർഡ് ബോർഡ് പെട്ടിയിലും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച ഒന്നേ കാൽ കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചു. 2.2 കിലോഗ്രാം സ്വർണം മൂന്ന് പേരിൽ നിന്നുമാണ് പിടിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിൽ അൽഐനിൽ നിന്നെത്തിയ പാലക്കാട് കൂടല്ലൂർ സ്വദേശി ഷറഫുദ്ദീനിൽ (42) നിന്നും 1015 ഗ്രാം സ്വർണമിശ്രിതവും ജിദ്ദയിൽ നിന്നും വന്ന നിലമ്പൂർ സ്വദേശി തോണ്ടിപ്പുറം നിഷാജിൽ (33) നിന്നും 1062 ഗ്രാം മിശ്രിതവുമാണ് പിടിച്ചത്.
ഇരുവരും ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബൈയിൽ നിന്നെത്തിയ കാസർകോട് എരുത്തുംകടവ് സ്വദേശി മുഹമ്മദ് അഷറഫിൽ (29) നിന്നും 998 ഗ്രാം സ്വർണമാണ് പിടിച്ചത്. ബാഗേജിനകത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടി പരിശോധിച്ചപ്പോഴാണ് ഈ പെട്ടികളിൽ വിദഗ്ധമായി സ്വർണമിശ്രിതം പിടിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
ജോ. കമീഷണർ ഡോ. എസ്.എസ്. ശ്രീജുവിന്റെ നേതൃത്വത്തിൽ അസി. കമീഷണർ റഫീഖ് ഹസൻ,, വി.എം. സ്വപ്ന, ഇൻസ്പെക്ടർമാരായ കില്ലി സന്ദീപ്, നവീൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.