അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഐഎസ്എല്ലിലേക്ക്
ന്യൂഡല്‍ഹി: കഴിഞ്ഞ സീസണ്‍ വരെ എ ടി കെ കൊല്‍ക്കത്തയുടെ ഒപ്പം സഹകരിച്ച ലാലിഗ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡ് ഐ എസ് എല്ലിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.…
ന്യൂഡല്‍ഹി: കഴിഞ്ഞ സീസണ്‍ വരെ എ ടി കെ കൊല്‍ക്കത്തയുടെ ഒപ്പം സഹകരിച്ച ലാലിഗ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡ് ഐ എസ് എല്ലിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.…
ന്യൂഡല്‍ഹി: കഴിഞ്ഞ സീസണ്‍ വരെ എ ടി കെ കൊല്‍ക്കത്തയുടെ ഒപ്പം സഹകരിച്ച ലാലിഗ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡ് ഐ എസ് എല്ലിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ കൊല്‍ക്കത്തന്‍ ക്ലബുമായി പിരിഞ്ഞ ടീം ഇപ്പോള്‍ വീണ്ടും ഐ എസ് എല്ലിലേക്ക് വരാന്‍ വേണ്ടി അന്തിമ ചര്‍ച്ചകള്‍ നടത്തുകയാണ് എന്നാണ് വിവരം. ജംഷദ്പൂര്‍ എഫ് സിയാണ് അത്‌ലറ്റിക്കോ മാഡ്രിഡുമായി സഹകരിക്കാന്‍ ഒരുങ്ങുന്നത്.
ഇതിനായി ജംഷദ്പൂര്‍ എഫ് സി മാനേജ്‌മെനന്റ് ഇപ്പോള്‍ മാഡ്രിഡിലാണ് ഉള്ളത്. എ ടി കെ മാനേജ്‌മെന്റുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം ഇരു ക്ലബുകളും പിരിയുന്നതില്‍ എത്തിക്കുകയായിരുന്നു.
മുമ്പ് മൂന്ന് സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എടികെയെ പിന്തുണച്ചപ്പോള്‍ ക്ലബ് രണ്ട് കിരീടങ്ങള്‍ ഐ എസ് എല്ലില്‍ നേടിയിരുന്നു. ക്ലബിന് വേണ്ട ട്രെയിനിങ് സൗകര്യങ്ങള്‍, പരിശീലകര്‍ എന്നിവയൊക്കെ അത്‌ലറ്റിക്ക് മാഡ്രിഡായിരുന്നു എടികെയ്ക്ക് കഴിഞ്ഞ സീസണ്‍ വരെ നല്‍കിയത്.