സൂക്ഷ്മതയോടെ ചെയ്തില്ലെങ്കില്‍ ഒരു സീസണ്‍ കൊണ്ട് പരിപാടി അവസാനിപ്പിക്കേണ്ടി വരും: ബിഗ് ബോസിന് നിര്‍ദേശങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

കുറഞ്ഞ ബജറ്റില്‍ എങ്ങനെ സിനിമ ചിത്രീകരിക്കാം എന്ന മലയാളികള്‍ക്ക് കാണിച്ചുതന്ന നടനും സംവിധായകനുമാണ് സന്തോഷ് പണ്ഡിറ്റ്. 2011ലായിരുന്നു കൃഷ്ണനും രാധയും എന്ന സിനിമയുമായി സന്തോഷ് പണ്ഡിറ്റ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് മലയാളത്തിലെ ഒരു സെലിബ്രിറ്റിയാണ് സന്തോഷ് പണ്ഡിറ്റ്.

മുന്‍പ് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയിലും സന്തോഷ് പങ്കെടുത്തിരുന്നു. ജൂണ്‍ 24ന് മലയാളത്തില്‍ ആരംഭിക്കാന്‍ പോകുന്ന ബിഗ് ബോസിനെക്കുറിച്ച് സന്തോഷിനും ചില കാര്യങ്ങള്‍ പറയാനുണ്ട്.

'ബിഗ് ബോസിന്റെ ടീസര്‍ ഞാന്‍ കണ്ടിരുന്നു. പ്രിയപ്പെട്ട മോഹന്‍ലാല്‍ സാര്‍ ആണ് അത് നയിക്കുന്നത്. മിനിസ്‌ക്രീനിലേക്ക് അദ്ദേഹം എത്തുന്നതില്‍ താന്‍ വളരെയധികം സന്തോഷവാനാണ്. ഇത് വളരെ ദൂരം സഞ്ചരിക്കുന്നൊരു പരിപാടിയായിരിക്കുമെന്നും താരം പറയുന്നു. എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം മോഹന്‍ലാല്‍ ഈ പരിപാടിയുടെ വലിയൊരു ഘടകമാണന്നുള്ളതാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ അദ്ദേഹം ഈ പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയുള്ളു. ആ ദിവസത്തെ എപ്പിസോഡ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്തായാലും കണ്ടിരിക്കുമെന്നും സന്തോഷ് പറയുന്നു'.

എന്നാല്‍ ബിഗ് ബോസ് ഒരു വിജയമാകാന്‍ നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്ന മത്സരാര്‍ഥികളെയും സൂക്ഷ്മതയോടെ തെരഞ്ഞെടുക്കണമെന്ന് സന്തോഷ് പറയുന്നു. മത്സരാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതി തന്നെയായിരിക്കും വരുന്നത്. അതോടെ ഒരു സീസണ്‍ കൊണ്ട് തന്നെ പരിപാടി അവസാനിപ്പിക്കേണ്ടതായി വരുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story