ജനം പ്രാണവായുവിനായി പരക്കംപായുന്ന ഈ നഗരമെങ്ങനെ 'സ്മാര്‍ട് സിറ്റി'യാകും: വി.മുരളീധരന്‍
കൊച്ചി: പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന ഈ നഗരമെങ്ങനെ 'സ്മാര്‍ട് സിറ്റി'യാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളില്‍ ഒന്നാണ് കൊച്ചി . അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിതസാഹചര്യങ്ങള്‍ കൊച്ചി നിവാസികള്‍ക്ക് ഉറപ്പാക്കാന്‍ എല്ലാ സഹായവും കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കിവരുന്നു. നഗരവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താനായി 2016 മുതല്‍ അനുവദിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തമാക്കണമെന്നൂം അദ്ദേഹംഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കൊച്ചിയെങ്ങനെ 'സ്മാര്‍ട്ടാ'കും ?
പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന ഈ നഗരമെങ്ങനെ 'സ്മാര്‍ട് സിറ്റി'യാകും ?
രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളില്‍ ഒന്നാണ് കൊച്ചി.....!
അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിതസാഹചര്യങ്ങള്‍ കൊച്ചി നിവാസികള്‍ക്ക് ഉറപ്പാക്കാന്‍ എല്ലാ സഹായവും കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കിവരുന്നു ....
'നഗരവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താ'നുള്ള പദ്ധതിക്കായി 2016 മുതല്‍ അനുവദിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തമാക്കണം .....
പ്രത്യേകിച്ചും 166 കോടിയുടെ പശ്ചിമകൊച്ചി മലിനജല സംസ്‌ക്കരണ പ്ലാന്റടക്കം മാലിന്യനിയന്ത്രണത്തിന് എന്തെല്ലാം ചെയ്‌തെന്നറിയാന്‍ താല്‍പര്യമുണ്ട്.....
കരാര്‍ നല്‍കിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട് വിശദീകരിക്കാന്‍ മേയര്‍ തയാറാവണം...
ബ്രഹ്മപുരത്തെ 'സോണ്‍ട്രയെ ' പോലെ നികുതിപ്പണം കരാറുകാര്‍ വിഴുങ്ങിയോ എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്...
'ക്യാപ്ടനെന്ന്' സാമന്ത മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പിണറായി വിജയന്റെ കെടുകാര്യസ്ഥത കേരളവികസനത്തെ പിന്നോട്ടടിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് കൊച്ചി....
മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു വിട്ടും പ്ലാസ്റ്റിക്മലയ്ക്ക് തീയിട്ടും കൊച്ചി നഗരത്തിന്റെ അന്തകരാവുകയാണ് ഇടതുസര്‍ക്കാര്‍.....
അഴിമതിയും കെടുകാര്യസ്ഥതയും മറച്ചു വയ്ക്കാന്‍ കേന്ദ്രത്തെ കുറ്റംപറയുന്ന പതിവ് രീതിയുമായി ലജ്ജയില്ലാതെ ഇക്കൂട്ടര്‍ വീണ്ടും കളത്തിലിറങ്ങുമെന്നുറപ്പ്.....!