ടൈംടേബിളില്‍ മാറ്റം; ഒമ്പതാം ക്ലാസ് വരെയുളള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

ടൈംടേബിളില്‍ മാറ്റം; ഒമ്പതാം ക്ലാസ് വരെയുളള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

March 12, 2023 0 By Editor

തിരുവനന്തപുരം: ഒന്നു മുതല ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുന:ക്രമീകരിച്ചിരുന്നു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1;30 മുതലാണ് പരീക്ഷ. വെളളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2;15 നാണ് പരീക്ഷകള്‍ നടക്കുക.

ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. പുതുക്കിയടൈംടേബിള്‍ https://education.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്.

30 വരെ പരീക്ഷ നീളും. അപ്രതീക്ഷിത അവധിയെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് 31 ന് നടത്തും.