‘കൈപ്പണിയാണ് സാറേ’; ആശുപത്രിയില്‍ നിർത്തിയിട്ട സർക്കാർ വാഹനത്തിന് ചുറ്റും മതില്‍ കെട്ടിയടച്ചു ” നിർമ്മിച്ചത്  അതിഥി തൊഴിലാളികൾ

‘കൈപ്പണിയാണ് സാറേ’; ആശുപത്രിയില്‍ നിർത്തിയിട്ട സർക്കാർ വാഹനത്തിന് ചുറ്റും മതില്‍ കെട്ടിയടച്ചു ” നിർമ്മിച്ചത് അതിഥി തൊഴിലാളികൾ

March 18, 2023 0 By Editor

കണ്ണൂർ: പയ്യന്നൂർ ഗവ. തലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന സർക്കാർ വഹാനം പുറത്തിറക്കാൻ കഴിയാത്തവിധം ചുറ്റും മതിൽ‌ കെട്ടിയടച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ കണ്ണൂർ റീജനൽ മാനേജരുടെ കാര്യാലയത്തിന് മുന്നിൽ നിർത്തിയിട്ട വാഹനത്തിന് ചുറ്റുമാണ് മതിൽ കെട്ടിയത്.

ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് വലിയ ചുറ്റുമതിൽ നിർമിക്കുമ്പോഴാണ് വാഹനം കയറ്റിയ വഴിയും മതിൽ കെട്ടിയത്. അതിഥി തൊഴിലാളികൾ മതിൽ നിർമിക്കുമ്പോൾ വാഹനം പുറത്തേക്കെടുക്കാനുള്ള വഴിയൊരുക്കിയില്ല. പകരം ബൈക്കിനു കടന്നു പോകാനായി മറ്റൊരു ഭാഗത്തു വഴി ഒരുക്കി.

എന്നാൽ ആരോഗ്യ വകുപ്പിന്റെ കെഎൽ 01 എബി 5038 വാഹനം പുറത്തിറക്കുന്നതെങ്ങനെ എന്ന് ചോദിച്ചപ്പോഴാണ് മതിൽ പണിയിലെ അമളി അറിയുന്നത്. മതിൽ സിമന്റ് തേച്ചു പൂർത്തിയാക്കിയതിനാൽ പൊളിച്ചു മാറ്റാനും പറ്റില്ല. അതേസമയം വാഹനത്തിന്റെ ഫിറ്റനസ് 2018ൽ അവസാനിച്ചിരുന്നു. കോവിഡ് കാലത്തെ സേവനത്തിനായാണ് ആരോഗ്യ വകുപ്പിന്റെ വാഹനം എത്തിയത്. 19 വർഷം പഴക്കമുള്ള വാഹനം കോവിഡിന് ശേഷം പുറത്തിറക്കാറില്ല. ഇനി വാഹനം പൊളിക്കാനുള്ളതാണ്. എന്നാലും വാഹനം പുറത്തേക്കിറക്കേണ്ടതുണ്ട്.