വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ വനിത കമീഷൻ അധ്യക്ഷ

തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയായില്ല. അതിന്‍റെ…

തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയായില്ല. അതിന്‍റെ അടിസ്ഥാനത്തിലാണ്​ വനിത കമീഷൻ സ്വമേധയ കേസെടുത്തതെന്ന്​ കമീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട്​ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ പരാതിയെത്താൻ വൈകിയതുകൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്നും അവ‍ര്‍ പറഞ്ഞു. പരാതിക്കാരിയുടെ മകൾ വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊലീസിനെ നേരിട്ട്​ കുറ്റപ്പെടുത്താതെ ന്യായീകരിക്കുന്ന നിലപാടാണ് ഇതെന്ന ആ​ക്ഷേപവും ഉയർന്നിട്ടുണ്ട്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story