ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം: കാരണം വ്യക്തമല്ല; പ്രദേശത്ത് വ്യാപക പുക"കൂടുതൽ ഫയർ​ഫോഴ്സ് സ്ഥലത്തേക്ക്

​ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും അഗ്നിബാധ. ഫയർഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിൽ. കൂടുതൽ ഫയർ​ഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.  സെക്ടർ ഏഴിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന…

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും അഗ്നിബാധ. ഫയർഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിൽ. കൂടുതൽ ഫയർ​ഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സെക്ടർ ഏഴിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന തീപിടുത്തത്തി​െൻറ പുകയൊഴിയും മുൻപെയാണ് വീണ്ടും അഗ്നിബാധ. പുതിയ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അതിജാഗ്രത പുലർത്തുകയാണ്. വീണ്ടും തീപിടിത്തം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത മുൻകരുതൽ സ്വീകരിച്ചതിനാൽ ഇത്തവണ തീ ഉടൻ നിയന്ത്രണ വിധേയമാകു​മെന്നാണ് കരുതുന്നത്.

പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതിൽ നിന്നുമാണ് തീ പടർന്നത്. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാൻ സാധിക്കുക. വെള്ളം പമ്പ് ചെയ്യുന്നതിനു പുറമെ, മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യനീക്കി തീ അണക്കാനുള്ള ശ്രമവും നടക്കുന്നത്.

നേ​രത്തെ മാർച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാർച്ച് 13നാണ് പൂർണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തിൽ നിന്നും രക്ഷപ്പെട്ട് വന്നതെയുള്ളൂ.

ബ്ര​ഹ്മ​പു​ര​ത്തെ തീ​യും പു​ക​യും ത​ത്ക്കാ​ലം അ​ണ​ഞ്ഞെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും ഭീ​തി​യും ദു​രി​ത​വും അ​ണ​യു​ന്നി​ല്ല. നേരത്തെയുള്ള തീ​യും പു​ക​യും അ​ണ​ഞ്ഞ​തി​നു ശേ​ഷം വാ​യു​വി​ലും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ലു​മു​ണ്ടാ​യ ഗു​രു​ത​ര​മാ​യ മ​ലി​നീ​ക​ര​ണം ഗ​ർ​ഭി​ണി​ക​ൾ, വൃ​ദ്ധ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ വ​ള​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ. സ​സ്യ​ങ്ങ​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, നാ​ട​ൻ മ​ത്സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​യും മലിനീകരണം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story