ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ജേ​താ​ക്ക​ൾ

ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ജേ​താ​ക്ക​ൾ

March 27, 2023 0 By Editor

മ​നാ​മ: ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച യു​നൈ​റ്റ​ഡ് മെ​ഡി​ക്കോ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. എ​ട്ട് ഹോ​സ്പി​റ്റ​ൽ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഫൈ​ന​ലി​ൽ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബി​നെ 29 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ് ര​ണ്ടാ​മ​തും കി​രീ​ടം ചൂ​ടി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ 10 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 189 റ​ൺ​സ് എ​ടു​ത്തു. തു​ട​ർ​ന്ന് ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ സ​ൽ​മാ​നി​യ ക്രി​ക്ക​റ്റ്‌ ക്ല​ബ് 19.3 ഓ​വ​റി​ൽ 160 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.ടൂ​ർ​ണ​മെ​ന്റി​ൽ റോ​യ​ൽ ഈ​ഗി​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ്‌ മൂ​ന്നാം​സ്ഥാ​നം നേ​ടി. റോ​യ​ൽ സ്റ്റെ​യ്ക്കേ​ഴ്സി​നാ​ണ് നാ​ലാം സ്ഥാ​നം.