
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തു
June 24, 2018കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു. ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഒരു വര്‍ഷം മുന്പാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്.വിചാരണ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയാൽ സ്വീകരിക്കും എന്നായിരുന്നു ഇന്ന് ചർച്ചകളുടെ തുടക്കത്തിലെ ആലോചനയെങ്കിലും വിചാരണ പൂർത്തിയാകാൻ കാത്തുനിൽക്കേണ്ടതില്ലെന്നും ദിലീപിനെ തിരിച്ചെടുക്കാമെന്നും ഉള്ള നിലയിൽ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.