മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്ക് കാർ സമ്മാനിച്ച് മൈജി ; മനുഷ്യസ്‌നേഹത്തിന്റെ വേറൊരു റേഞ്ച്

മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്ക് കാർ സമ്മാനിച്ച് മൈജി ; മനുഷ്യസ്‌നേഹത്തിന്റെ വേറൊരു റേഞ്ച്

March 31, 2023 0 By Editor

 സഹപ്രവര്‍ത്തകര്‍ക്ക്‌ ഒരു ദിവസം 3 കാര്‍ സമ്മാനിക്കുക. വിശ്വസിക്കാനാവുന്നില്ലേ..? ഒരു സംരംഭകനും സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്തത്‌, യാഥാര്‍ത്‌ഥ്യമാക്കി നമ്മെ വിസ്‌മയിപ്പിക്കുകയാണ്‌ സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ്‌ & ഡിജിറ്റല്‍സ്‌ അപ്ലയന്‍സസ്‌ ചെയിനായ മൈജിയുടെ ചെയര്‍മാന്‍ എ കെ ഷാജി. അതെ, മനുഷ്യ സ്‌നേഹത്തിന്റെയും നന്‍മയുടെയും വേറൊരു റേഞ്ചാണ്‌ മൈജിയും മൈജി സാരഥി എ കെ ഷാജിയും. മൈജിയിലെ തന്റെ സഹപ്രവര്‍ത്തകരായ 3 പേര്‍ക്ക്‌ ചെയര്‍മാന്‍ കാര്‍ സമ്മാനിക്കുമ്പോള്‍ അവരുടെ ലൈഫ്‌സ്റ്റൈല്‍ ഉയരുന്നതിനൊപ്പം, നന്‍മയുടെ പാത പിന്തുടരുവാന്‍ അനേകരെ താന്‍ പ്രചോദിതരാക്കി തീര്‍ക്കുകയും ചെയ്യുന്നു.

ബിസിനസ് ഹെഡ് (കൺസ്യൂമർ ഫിനാൻസ് ആന്റ് കോർപറേറ്റ് സെയിൽസ്) വിപിൻ കുമാർ കെ, അക്‌സസറീസ് പർച്ചേസ് ഹെഡ് അബ്ദുൽ വഹാബ്, ഫിനാൻസ് മാനേജർ റവന്യു അനീസ് എൻപി എന്നിവർക്കാണ് മൈജി ഉടമ എ.കെ ഷാജി കാറുകൾ സമ്മാനിച്ചത്.

സഹപ്രവര്‍ത്തകരോടുള്ള പരിഗണനയും പ്രോത്‌സാഹനവും മൈജിയില്‍ പുതുമയുള്ള ഒരു കാര്യമേയല്ല. സ്‌ഥാപനത്തിന്റെ തുടക്കം മുതല്‍ തന്നോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‌ ലേറ്റസ്റ്റ്‌ മോഡല്‍ മെഴ്‌സിഡസ്‌ ബെന്‍സ്‌ സമ്മാനിക്കുക. ഒരേ സമയം 3 സഹപ്രവര്‍ത്തകര്‍ക്ക്‌ കാര്‍ സമ്മാനിക്കുക. അടുത്ത വര്‍ഷം 5 പേര്‍ക്ക്‌ കൂടി കാര്‍ സമ്മാനിക്കുക. വീണ്ടും ഈ വര്‍ഷം 3 പേര്‍ക്കു കൂടി കാര്‍ സമ്മാനിക്കാനൊരുങ്ങുക. വര്‍ഷങ്ങള്‍ പിന്നിടുന്തോറും സഹപ്രവര്‍ത്തകരോടുള്ള തന്റെ ആദരം, ലാഭം മാത്രം ലക്ഷ്യം വെക്കുന്നവര്‍ക്ക്‌ മുന്നില്‍ തുറന്നുവെച്ച ഒരു പാഠപുസ്‌തകം കൂടിയാണ്‌.

സഹപ്രവര്‍ത്തകരെയെല്ലാം തന്റെ ‘പാര്‍ട്‌ണര്‍മാര്‍’ എന്നാണ്‌ എ കെ ഷാജി വിശേഷിപ്പിക്കുന്നത്‌. ബോസ്സ്‌ എന്ന വിളിക്കപ്പുറം ‘ഷാജിക്ക’ എന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇഴയടുപ്പമുള്ള വിളിയാണ്‌ മൈജിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത്‌. തന്റെ സ്‌ഥാപനത്തിന്റെ മുഖവും ആത്‌മാവും അതിന്റെ നിലനില്‍പ്പും തന്റെ സഹപ്രവര്‍ത്തകരാണെന്നുള്ള തിരിച്ചറിവുള്ളവര്‍ക്ക്‌ മാത്രമേ അവരെ ഉള്‍ക്കൊള്ളാനും മറ്റെല്ലാം മറന്ന്‌ സ്‌നേഹിക്കുവാനും കഴിയുകയുള്ളൂ. അത്‌ തന്നെയാണ്‌ എ കെ ഷാജിയെന്ന ഷാജിക്കയെ വേറിട്ടുനിര്‍ത്തുന്നത്‌.

കഴിഞ്ഞ വര്‍ഷം മെഴ്‌സിഡസ്‌ ബെന്‍സ്‌ കാര്‍ സമ്മാനിച്ചത്‌ 25 വര്‍ഷത്തോളം തനിക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകനാണ്‌. അവരുടെയൊക്കെ കഠിനാദ്ധ്വാനത്തെയും ആത്‌മാര്‍ത്‌ഥതയെയും വിലമതിക്കുന്ന സ്‌ഥാപനമാണ്‌ മൈജി എന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ലക്ഷ്വറി കാര്‍ നല്‍കിയ ഇവന്റ്‌. അതിന്‌ ഒരു വര്‍ഷം മുന്‍പ്‌ ഒരേസമയം 5 സഹപ്രവര്‍ത്തകര്‍ക്ക്‌ കാറുകള്‍ നല്‍കി. എല്ലാ വര്‍ഷവും സഹപ്രവര്‍ത്തകര്‍ക്ക്‌ സൗജന്യ വിദേശയാത്ര ട്രിപ്പുകളും മൈജി നല്‍കിവരുന്നു. 16 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ മൈജിയുടെ തുടക്കം മുതലുണ്ടായിരുന്നവര്‍ക്കെല്ലാം ഗോള്‍ഡ്‌ കോയിന്‍ നല്‍കിക്കൊണ്ടാണ്‌ മൈജി ആഘോഷിച്ചത്‌. കോവിഡ്‌ പ്രതിസന്ധിയുടെ സമയത്തും മൈജി, സഹപ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ചിരുന്നു. മഹാമാരിയുടെ ഭീതിയിലായിരുന്ന സഹപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ഭക്ഷണക്കിറ്റും മറ്റ്‌ സാമ്പത്തികസഹായങ്ങളും നല്‍കി പിന്തുണച്ചു.

ഏതൊരു പ്രതിസന്ധിഘട്ടത്തിലും തങ്ങളെ കൈവിടാത്ത സ്‌ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ എല്ലാവരും ആഗ്രഹിക്കും. ലാഭേച്‌ഛയോടെ ബിസിനസ്സ്‌ നടത്തിപ്പിനപ്പുറം ഒപ്പം ജോലി ചെയ്യുന്നവരെ താങ്ങുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന മൈജിയുടെ സംസ്‌കാരത്തെ അവരുടെ കുടുംബവും നിറഞ്ഞ മനേസ്സാടെ പിന്തുണയ്‌ക്കുന്നു. അതു തന്നെയാണ്‌ കേരളമാകെ 100 ഷോറൂമുകളും കടന്നുള്ള മൈജിയുടെ മുന്നേറ്റത്തിന്റെ കാരണം.