സ്റ്റാർകെയറിൽ പുതിയ എൻ.ഐ.സി.യുവിനു തുടക്കം

കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ വിപുലീകരിച്ച നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗ (എൻ.ഐ.സി.യു) ത്തിന് തുടക്കമായി. കവിയും ഗാനരചയിതാവുമായ പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉത്‌ഘാടനകർമ്മം നിർവഹിച്ചു. അന്വേഷി സംഘടനയുടെ സ്ഥാപകയും സാമൂഹ്യപ്രവർത്തകയുമായ കെ അജിത ചടങ്ങിൽ നിറസാന്നിധ്യമായി. അബ്ദുള്ള ചെറയക്കാട്ട് (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ), സത്യ (സി.ഇ.ഒ), ഡോ. ഷബീർ എം.പി (നിയോനാറ്റോളജി), പ്രൊഫ. ഡോ. സുലോചന കെ (ഗൈനക്കോളജി മേധാവി), ഡോ. ഷീന പി (പീഡിയാട്രിക്സ്), ഡോ. രാമകൃഷ്ണൻ പി (പീഡിയാട്രിക് സർജൻ), ഡോ. ഫവാസ് എം (ഡി.എം.ഡി), സ്മിത നായിക് (എച്ച്.ആർ), വൈശാഖ് സുരേഷ് (മാർക്കറ്റിംഗ്‌) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സ്റ്റാർകെയറിലെ പഴയ എൻ.ഐ.സി.യുവിലെ ബെഡ് കപ്പാസിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതിനു പുറമെ നൂതനമായ എച്ച്.എഫ്.ഒ വെന്റിലേറ്ററുകൾ, വാമറുകൾ, ഫോട്ടോതെറാപ്പി സൗകര്യം തുടങ്ങിയ സാങ്കേതികമായ ഒട്ടേറെ മാറ്റങ്ളും പുതുതായി വരുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റു ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്കും സേവനം ലഭിക്കുന്ന രീതിയിലായിരിക്കും സ്റ്റാർകെയറിലെ എൻ.ഐ.സി.യുവിന്റെ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുകയെന്നു മാനേജ്‌മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. അന്വേഷണങ്ങൾക്കും വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 8606945537 (എൻ.ഐ.സി.യു)

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story