ക്ഷേത്ര ഉത്സവഗാനമേളയ്ക്കിടെ ബലികൂടീരങ്ങളേ പാടിയില്ല; സംഘർഷമുണ്ടാക്കി ഉത്സവം അലങ്കോലമാക്കി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ
തിരുവല്ല; ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള ബലികുടീരങ്ങളേ എന്ന ഗാനം പാടിയില്ലെന്ന് പറഞ്ഞ് അലങ്കോലപ്പെടുത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവല്ല വളളംകുളം നന്നൂർ ദേവീക്ഷേത്രത്തിലായിരുന്നു സംഭവം.…
തിരുവല്ല; ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള ബലികുടീരങ്ങളേ എന്ന ഗാനം പാടിയില്ലെന്ന് പറഞ്ഞ് അലങ്കോലപ്പെടുത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവല്ല വളളംകുളം നന്നൂർ ദേവീക്ഷേത്രത്തിലായിരുന്നു സംഭവം.…
തിരുവല്ല; ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള ബലികുടീരങ്ങളേ എന്ന ഗാനം പാടിയില്ലെന്ന് പറഞ്ഞ് അലങ്കോലപ്പെടുത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവല്ല വളളംകുളം നന്നൂർ ദേവീക്ഷേത്രത്തിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം ചർച്ചയായത്.
ഗാനമേളയ്‌ക്കെത്തിയ കലാകാരൻമാർക്ക് നേരെ അസഭ്യവർഷവും ബഹളവും തുടർന്ന പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തവരെ ആക്രമിക്കുകയും ചെയ്തു. വേദിക്ക് മുൻപിലെത്തി അസഭ്യവർഷം തുടർന്നതോടെ കലാകാരൻമാരുടെ സുരക്ഷയെക്കരുതി കർട്ടൻ ഇട്ടെങ്കിലും സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ പിന്തിരിഞ്ഞില്ല. വിലപിടിപ്പുളള കർട്ടൻ വലിച്ചുകീറിക്കളയാനായി ശ്രമം.
ഗാനമേളക്കാരെ ഭീഷണിപ്പെടുത്തിയതിനാൽ ക്ഷേത്രഭാരവാഹികൾ പ്രത്യേക സംരക്ഷണം നൽകിയാണ് ഇവരെ പുറത്ത് എത്തിച്ചത്. തിരുവല്ലയിൽ നിന്നുളള പോലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും എണ്ണത്തിൽ കുറവായിരുന്നതിനാൽ നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ. പോലീസുകാരുടെ മുൻപിൽ വെച്ചാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ അഴിഞ്ഞാടിയത്.സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.