മലപ്പുറം താനൂർ സ്കൂൾപടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം താനൂർ സ്കൂൾപടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

April 16, 2023 0 By Editor

മലപ്പുറം: മലപ്പുറം താനൂർ സ്കൂൾപടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു.  ഇടിയുടെ ആഘാതത്തിൽ ഇരു വാഹങ്ങൾക്കും തീ പിടിച്ചു. താനൂരിലെ സ്കൂൾപടി എന്ന സ്ഥലത്താണ് അപകടം നടന്നത്.

പരപ്പനങ്ങാടി ഭാ​ഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാ​ഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാ​ഗത്തിനും തീ പിടിച്ചത്. തീ ഏറെ സമയം നീണ്ടുനിന്നു. തിരൂരിൽ നിന്നും അ​ഗ്നിശമന സേന എത്തിയാണ് തീയണച്ചത്. മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല.