സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്രം

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്ര സർക്കാർ. വിവാഹം വ്യത്യസ്ത ലിംഗത്തിൽപെട്ടവർ ഉൾപ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കൽപങ്ങൾക്കു തുല്യമായി സ്വവർഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താൽപര്യങ്ങളെ ബാധിക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ‌ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കി.

സ്വവർഗ വിവാഹത്തിനു നിയമസാധുത വേണമെന്നത് നഗരങ്ങളിലെ ചില വരേണ്യവർഗങ്ങളുടെ മാത്രം കാഴ്ചപ്പാടാണെന്നും സാമൂഹിക സ്വീകാര്യതയ്ക്കു വേണ്ടിയാണ് അതെന്നും സർ‌ക്കാർ പറഞ്ഞു. സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകരുത് എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ കടുത്ത നിലപാട്. ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നും സ്വവർഗ വിവാഹം നിയമപരമാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണെന്നും കേന്ദ്രം അപേക്ഷയിൽ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story