സിനിമാക്കാരനാകാന്‍ വീടുവിട്ട പയ്യനെ വഴിയില്‍ പരിചയപ്പെട്ടയാള്‍ കൊണ്ടുപോയി ; ലൈംഗിക പീഡനത്തിന് ശ്രമിച്ചപ്പോള്‍ 16 കാരന്‍ കൊന്നുതള്ളി...!!
ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്‌ക്കനെ 16 കാരന്‍ കൊലപ്പെടുത്തി. പ്രതിയെ പോലീസ് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. 40 നും 45 നും ഇടയില്‍ പ്രായം വരുന്ന…
ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്‌ക്കനെ 16 കാരന്‍ കൊലപ്പെടുത്തി. പ്രതിയെ പോലീസ് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. 40 നും 45 നും ഇടയില്‍ പ്രായം വരുന്ന…
ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്‌ക്കനെ 16 കാരന്‍ കൊലപ്പെടുത്തി. പ്രതിയെ പോലീസ് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. 40 നും 45 നും ഇടയില്‍ പ്രായം വരുന്ന ശംഭു എന്നയാളാണ് കൊല്ലപ്പെട്ടത്.
റെഡ്‌ഫോര്‍ട്ടിന് പുറകിലെ തെരുവില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു മൃതദേഹം കിടക്കന്നതായി ഏപ്രില്‍ 15 ന് കോത്‌വാലി പോലിസ് സ്‌റ്റേഷനില്‍ ഒരു കോള്‍ ലഭിക്കുകയായിരുന്നു എന്നാണ് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.എസ്. കാള്‍സി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വായില്‍ നിന്നും തലയില്‍ നിന്നും രക്തം വരുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.
ജില്ലാ മൊബൈല്‍ ക്രൈംടീമും ഫോറന്‍സികിലെ വിദഗ്ദ്ധരും എത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. കൊല്ലപ്പെട്ടയാള്‍ ശംഭു എന്നയാളാണെന്ന് ഇയാളുടെ കൂട്ടുകാരന്‍ ഷാജിദ് ഖാനാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ ഒരു 16 കാരനാണ് പ്രതിയെന്ന് കണ്ടെത്തിയ പോലീസ് പലയിടങ്ങളിലായി നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കൊലപാതം ചെയ്തത് താനാണെന്ന് സമ്മതിച്ച ഇയാള്‍ താന്‍ ലൈംഗിക പീഡനത്തിന് ഇരയായ വിവരം പോലീസിനോട് പറഞ്ഞു.
മുംബൈയിലെ ഫിലിം ഇന്‍ഡസ്ട്രിയില്‍ പണിയെടുക്കാന്‍ രണ്ടുവര്‍ഷം മുമ്പ് വീടുവിട്ടയാളാണ് 16 കാരന്‍. എന്നാല്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ശംഭുവുമായി കണ്ടുമുട്ടുകയും ഇയാള്‍ക്കൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ രണ്ടുമാസമായി ശംഭു ലൈംഗികമായി തന്നെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയുമായിരുന്നു. ഏപ്രില്‍ 14 നും സമാന രീതിയില്‍ സമീപിച്ചപ്പോള്‍ ഇതിനെ എതിര്‍ത്തത് വഴക്കായി മാറി. അടിപിടിയ്ക്കിടയില്‍ ഒരു കമ്പെടുത്ത് 16 കാരന്‍ ശംഭുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ശംഭവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.