ഇടുക്കിയിൽ ശക്തമായ മഴ, ഗതാഗതം തടസ്സപ്പെട്ടു; ചില ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

ഇടുക്കിയിൽ ശക്തമായ മഴ, ഗതാഗതം തടസ്സപ്പെട്ടു; ചില ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

April 22, 2023 0 By Editor

ഇടുക്കിയിലെ ഉപ്പുതറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും. കാഞ്ചിയാർ പാലക്കടയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടു ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ യുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.