പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേ ഭാരത്, വാട്ടർ മെട്രോ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേ ഭാരത്, വാട്ടർ മെട്രോ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

April 25, 2023 0 By Editor

തിരുവനന്തപുരം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു​ തി​രു​വ​ന​ന്ത​പു​ര​ത്ത് വന്ദേ ഭാരത് ട്രെയിൻ സർവിസ്, കൊച്ചി വാട്ടർ മെട്രോ​ എന്നിവ ഉൾപ്പെടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രധാനമന്ത്രി എത്തുന്നതിന്‍റെ ഭാഗമായി കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയത്.

കൊ​ച്ചി​യി​ൽ​നി​ന്ന്​ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​വി​​ലെ 10.10ന്​ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. 10.30ന്​ ​സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​സ്​​റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി വ​ന്ദേ​ഭാ​ര​ത്​ ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ്​​ഓ​ഫ്​ നി​ർ​വ​ഹി​ക്കും. 11ഓ​ടെ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.

ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, വ​ർ​ക്ക​ല – ശി​വ​ഗി​രി സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​നം, നേ​മം, കൊ​ച്ചു​വേ​ളി ടെ​ർ​മി​ന​ലു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ, ദി​ണ്ഡി​ഗ​ൽ – പ​ള​നി – പാ​ല​ക്കാ​ട് സെ​ക്ഷ​ന്റെ വൈ​ദ്യു​തീ​ക​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളും പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​നു ശേ​ഷം 12.40 ഓ​ടെ പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ സൂ​റ​ത്തി​ലേ​ക്ക്​ പോ​കും.