ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ ?   കേരളാ സ്റ്റോറി വിഷയത്തിൽ  ഇരട്ടത്താപ്പിനെതിരെ ചങ്ങനാശ്ശേരി സഹായമെത്രാൻ രംഗത്ത്

ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ ? കേരളാ സ്റ്റോറി വിഷയത്തിൽ ഇരട്ടത്താപ്പിനെതിരെ ചങ്ങനാശ്ശേരി സഹായമെത്രാൻ രംഗത്ത്

May 3, 2023 0 By Editor

ചങ്ങനാശ്ശേരി: കേരളാ സ്റ്റോറി സിനിമക്കെതിരെ ഇടതുപക്ഷവും കോൺഗ്രസ്സും ഇസ്ലാമിക ശക്തികളും ഒത്തു ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ചങ്ങനാശ്ശേരി സഹായമെത്രാൻ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഇട്ട പോസ്റ്റിലാണ്ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചു കൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളാ സ്റ്റോറിയെ എതിർക്കുന്നതിനും എതിരെ അഭിവന്ദ്യ ബിഷപ്പ് തോമസ് തറയിൽ രംഗത്ത് വന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

” ‘കേരള സ്റ്റോറി’ കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങൾക്കു അവാർഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല!!! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം…മതേതരത്വം മഹാശ്ചര്യം!”

അതെ സമയം അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അഭിപ്രായത്തിനു പിന്തുണ അരിപ്പിച്ചുകൊണ്ട് ആയിരത്തിൽ പരം ആളുകളാണ് ലൈക്കുമായി എത്തിയത്.”ഈ ഫിലിം സൺഡേ സ്കൂളുകളിൽ Education purpose ന് കാണിക്കരുതോ?ചരിത്രം പലവുരു ആവർത്തിക്കാതിരിക്കട്ടെ”. എന്നുള്ള നിർദേശങ്ങൾ ഉൾപ്പെടെയുള്ള കമെന്റുകളും ഉണ്ട്.