പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തിയ മനോബാല 1982 ൽ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story