അച്ഛന്‍ കോമഡി നടനാണെന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ കളിയാക്കും, ചെന്നൈയില്‍ ഷട്ടില്‍ കളിക്കുമ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല: ധ്യാന്‍ ശ്രീനിവാസന്‍

ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കളോട് അച്ഛന്റെ യഥാര്‍ത്ഥ ജോലി എന്താണെന്ന് പറഞ്ഞിരുന്നില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍…

ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കളോട് അച്ഛന്റെ യഥാര്‍ത്ഥ ജോലി എന്താണെന്ന് പറഞ്ഞിരുന്നില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ലായിരുന്നെന്നും ധ്യാന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ തുറന്നുപറച്ചില്‍.
ചെറുപ്പത്തില്‍ അച്ഛനെ അധികം കണ്ടിരുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു. രണ്ടിലോ മുന്നിലോ പഠിക്കുന്ന കാലത്ത് അച്ഛനെ കണ്ടിട്ടേയില്ല. ഇടക്ക് വന്നു പോയാലല്ലെ നമ്മള്‍ക്ക് മിസ് ചെയ്യുന്നു എന്നൊക്കെ പറയാന്‍ പറ്റൂ. അച്ഛനെക്കാളും ഞാന്‍ ശ്രീനിവാസന്‍ എന്ന നടനെയും എഴുത്തുകാരനെയുമാണ് കണ്ടിരുന്നത്. പിന്നെ ടി.വിയില്‍ കാണുന്നത് കൊണ്ടും അങ്ങനെ മിസ് ചെയ്യാറുണ്ടായിരുന്നില്ല. ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് അച്ഛന്‍ – മകന്‍ ബന്ധം വന്നത് ധ്യാന്‍ പറഞ്ഞു.

അവിടെ അച്ഛനെ ആരും തിരിച്ചറിയാത്തത് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ഞങ്ങള്‍ ഷട്ടില്‍ കളിക്കാറുണ്ട്. അപ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല. നാട്ടില്‍ അച്ഛനെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ പൊതിയും. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ പല സുഹൃത്തുക്കളും അച്ഛന്‍ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ബിസിനസുമാന്‍ ആണെന്നേ പറയാറുള്ളൂ.

‘അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമം എനിക്ക് അങ്ങനെ ഉണ്ടായിരുന്നില്ല. പക്ഷെ അങ്ങനെ ഒരു വിഷമം എന്റെ മകളെ അറിയിച്ചിട്ടില്ല. ഞാന്‍ പോകുന്ന സ്ഥലത്തേക്കെല്ലാം മകളെ കൊണ്ടുപോവാറുണ്ട്. പല ര്യജ്യങ്ങളിലും പല ആളുകളെയും കണ്ടതുകാരണം മകള്‍ക്ക് ഒരു കാര്യം മനസില്ലായി. ഞാന്‍ ആണ് ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട മനുഷ്യന്‍ എന്ന തോന്നല്‍ അവള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതുക്കൊണ്ട് തന്നെ അച്ഛനെ നന്നാക്കുക എന്നതാണ് അവളുടെ ജീവിത ലക്ഷ്യം,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story