ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. ചില സർവിസുകൾ ഭാഗികമാക്കി. മറ്റു ചിലത് പുനക്രമീകരിച്ചിട്ടുമുണ്ട്.…
തിരുവനന്തപുരം: വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. ചില സർവിസുകൾ ഭാഗികമാക്കി. മറ്റു ചിലത് പുനക്രമീകരിച്ചിട്ടുമുണ്ട്.…
തിരുവനന്തപുരം: വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. ചില സർവിസുകൾ ഭാഗികമാക്കി. മറ്റു ചിലത് പുനക്രമീകരിച്ചിട്ടുമുണ്ട്.
ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ്(12201), നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06466), മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06467), നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350) എന്നിവയാണ് റദ്ദാക്കിയത്.
കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും.
മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 2.15 മണിക്കൂര്‍ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.