തടി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉത്പന്നവുമായി ‘ഹിൽ വുഡ്’ജനങ്ങളിലേക്ക്
മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം വിശദീകരണം ആവശ്യമില്ലത്ത ഒന്നാണ്. ഒരുകാലത്ത് വീട് നിർമ്മണം മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾവരെ തടിയിൽ നിർമ്മിച്ചവയായിരുന്നു. പിന്നീട് വനനശീകരണം, മര ഉത്പന്നങ്ങളുടെ…
മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം വിശദീകരണം ആവശ്യമില്ലത്ത ഒന്നാണ്. ഒരുകാലത്ത് വീട് നിർമ്മണം മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾവരെ തടിയിൽ നിർമ്മിച്ചവയായിരുന്നു. പിന്നീട് വനനശീകരണം, മര ഉത്പന്നങ്ങളുടെ…
മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം വിശദീകരണം ആവശ്യമില്ലത്ത ഒന്നാണ്. ഒരുകാലത്ത് വീട് നിർമ്മണം മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾവരെ തടിയിൽ നിർമ്മിച്ചവയായിരുന്നു. പിന്നീട് വനനശീകരണം, മര ഉത്പന്നങ്ങളുടെ ആവശ്യകതയിലുണ്ടായ കുത്തനെയുള്ള ഉയർച്ച എന്നിവമൂലം മികച്ച മര ഉരുപ്പടികൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ഉള്ളവയുടെ ഗുണനിലവാരം കുറയുകയും ചെയ്തു. ഇതിന് പുറമെയാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മര ഉരുപ്പടികൾക്കുണ്ടായ വിലക്കയറ്റം. ഈ സാഹചര്യത്തിലാണ് വിപണിയുടെ ആവശ്യവും സാധാരണക്കാരുടെ പ്രശ്നപരിഹാരവും കണക്കിലെടുത്ത് ഇന്ത്യയിലെ ആദ്യത്തെ ബ്രാൻറഡ് ഹാർഡ്വുഡ് ഉത്പന്നമായ ‘ഹിൽ വുഡ്’ വിപണിയിലെത്തുന്നത്.
മരവ്യവസായ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യത്തിന്റെ പിൻബലമുള്ള യുവ സംരംഭകരായ ഷാസ് അഹമ്മദും ഷിബിൽ മൊഹിദീനും ചേർന്ന് വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നത്തിന്റെ വരവോടെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന വിവിധതരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലേഷ്യയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്യുന്ന മരഉരുപ്പടികൾ രാസപ്രകൃയയിലൂടെ സംസ്കരിച്ചശേഷം ഗുണനിലവാരം ഉറപ്പുവരുത്തി ലഭ്യമാക്കുകയാണ് ‘ഹിൽ വുഡ്’ എന്ന ബ്രാൻഡിന്റെ ലക്ഷ്യം.
മരഉൽപന്നങ്ങളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്ത സാഹചര്യത്തിൽ കെട്ടിടനിർമ്മണ രംഗത്ത് മരത്തിന് പകരമായി ഉപയോഗിച്ചുവന്നിരുന്ന കോൺക്രീറ്റ്-ഇരുമ്പ് ഉത്പന്നങ്ങളോട് ഉപഭോക്താക്കൾക്കുണ്ടായ അസംതൃത്പി പരിഹരിക്കാൻ കൂടിലക്ഷ്യമിട്ടാണ് ‘ഹിൽ വുഡ്’ രംഗത്ത് വന്നിരിക്കുന്നത്. വർഷങ്ങൾ ഈടുനിൽക്കുക മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവികമായ ആകർഷണിയത നിലനിർത്തിക്കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാൻ പുതിയ ബ്രാൻഡിനാവുമെന്നും വാതിൽ, ജനൽ എന്നിവ എളുപ്പത്തിൽ നിർമ്മിക്കാവുന്ന രീതിയിലാണ് ഇവയുടെ നിർമ്മണമെന്നും യുവസംരംഭകരായ ഷാസ് അഹമ്മദ്, ഷിബിൽ മൊഹിദീൻ എന്നിവർ അറിയിച്ചു.
ഗ്യാരണ്ടി ഉറപ്പുനൽകുന്ന ഈ ബ്രാൻഡഡ് ഡോർ, വിൻഡോ ഫ്രെയിമുകൾ എന്നിവ നിർമ്മാണ മേഖലയിൽ വൻ മാറ്റത്തിന് വഴിയൊരുക്കുമെന്നും, പ്രകൃതി സംരക്ഷണത്തിനും പാരിസ്ഥിതിക അവബോധത്തിനും പ്രാധാന്യം നൽകുന്ന ആധുനിക കാലത്ത് ‘ഹിൽവുഡ്’ ഉത്പന്നങ്ങൾ വിപണിയിൽ വിപ്ലവംതന്നെ സൃഷ്ടിക്കുമെന്നും 75 വർഷമായി തടിക്കച്ചവടത്തിലും നിർമ്മാണത്തിലും മുൻപന്തിയിലുള്ള കുടുംബത്തിൽ നിന്നുള്ള ഷാസ് അഹമ്മദ്, ഷിബിൽ മൊഹിദീൻ എന്നിവർ അറിയിച്ചു.
Sreejith Sreedharan-EveningKerala