ഇത് മെഡലുകള്‍ ഒഴുക്കി പ്രതിഷേധിക്കാനുളള വേദിയല്ല; ഗുസ്തിതാരങ്ങളുടെ തീരുമാനത്തില്‍ എതിര്‍പ്പുമായി ഗംഗ ആരതി സമിതി
ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ തീരുമാനിച്ചതിനെതിരെ എതിര്‍പ്പുമായി ഗംഗ ആരതി സമിതി. ഹര്‍ കി…
ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ തീരുമാനിച്ചതിനെതിരെ എതിര്‍പ്പുമായി ഗംഗ ആരതി സമിതി. ഹര്‍ കി…
ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ തീരുമാനിച്ചതിനെതിരെ എതിര്‍പ്പുമായി ഗംഗ ആരതി സമിതി. ഹര്‍ കി പൗഡി പ്രതിഷേധിക്കാനുള്ള വേദിയല്ലെന്ന് ഗംഗ ആരതി സമിതി പ്രഖ്യാപിച്ചു.
ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനിരിക്കെ രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള കര്‍ഷക നേതാക്കള്‍ മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് തീരുമാനിച്ചുറപ്പിച്ച് സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവര്‍ ഹരിദ്വാറിലെത്തുകയും രാജ്യത്തിനഭിമായി തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ നദിയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കര്‍ഷകസംഘടനയുടെ ഉറപ്പിന്മേല്‍ താരങ്ങള്‍ താത്ക്കാലികമായി ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. അതേ സമയം ഹരിദ്വാറിലെത്തുന്ന താരങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് എഎസ്പി അജയ് സിങ് അറിയിച്ചു.