ബിഗ് ബോസിലെ അനിയൻ മിഥുന്റെ കാമുകികഥ പാളി, പറഞ്ഞത് നുണയെന്ന് സൈനികരും, അനിയൻ മിഥുനെ പൊളിച്ചടുക്കി മേജർ രവി
പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. എന്നാൽ കഴിഞ്ഞദിവസം ബിഗ് ബോസ് താരം അനിയൻ മിഥുൻ പറഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. എന്നാൽ കഴിഞ്ഞദിവസം ബിഗ് ബോസ് താരം അനിയൻ മിഥുൻ പറഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. എന്നാൽ കഴിഞ്ഞദിവസം ബിഗ് ബോസ് താരം അനിയൻ മിഥുൻ പറഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാളത്തിലെ പാരാ കമാൻഡോ ആയ പെൺകുട്ടി തന്റെ കാമുകി ആയിരുന്നെന്നും അവരെ കാണാൻ പട്ടാള ക്യാമ്പിൽ ഒളിച്ചു കടന്നെന്നും അനിയൻ പറഞ്ഞത് വിവാദമായിരുന്നു. സന എന്നായിരുന്നു ആ പെൺകുട്ടിയുടെ പേരെന്നും അവൾ വെടിയേറ്റ് മരിച്ചെന്നും ദേശീയപതാക പുതപ്പിച്ച അവളുടെ മൃതദേഹം കെട്ടിപ്പിടിച്ച് താൻ കരഞ്ഞെന്നും അനിയൻ മിഥുൻ പറഞ്ഞിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം മോഹൻലാൽ ഇങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞു. പക്ഷേ താൻ പറഞ്ഞ കഥ തിരുത്താൻ അനിയൻ മിഥുൻ തയ്യാറായില്ല. മോഹൻലാലിന്റെ ചോദ്യങ്ങൾ കേട്ടതോടെ അനിയൻ മിഥുൻ ബോധം കെട്ട് വീഴുകയും ചെയ്തിരുന്നു. എന്നാൽ, അനിയൻ മിഥുൻ പറഞ്ഞ കഥ നുണയാണെന്നാണ് സൈനികർ ഉൾപ്പെടെ പറയുന്നത്. അനിയൻ മിഥുന് എതിരെ മേജർ രവി പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
പാരാ കമാൻഡോയിൽ സ്ത്രീകളേ ഇല്ലെന്ന് പറഞ്ഞ മേജർ രവി ഇതുവരെ എൻകൗണ്ടറിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. ഒരു തരത്തിലും വിശ്വസനീയമായ കഥയല്ല ഇതെന്നും ആർമിയെ തൊട്ടു കളിച്ചതിനാൽ എൻ ഐ എ ഇയാളെ ചോദ്യം ചെയ്യുമെന്നും മേജർ രവി പറഞ്ഞു. ചോദ്യം ചെയ്യലിൽ മാപ്പ് പറഞ്ഞാൽ രക്ഷപ്പെട്ട് പോയേക്കാമെന്നും അത്യാവശ്യമായി ഇയാളെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നും മേജർ രവി പറഞ്ഞു.