പോലീസ്​ വേട്ട: മാധ്യമ പ്രവർത്തകർ 26ന്​ സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തും​

പോലീസ്​ വേട്ട: മാധ്യമ പ്രവർത്തകർ 26ന്​ സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തും​

June 22, 2023 0 By Editor

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. ജൂ​ൺ 26ന്​ ​രാ​വി​ലെ 11നാ​ണ്​ മാ​ർ​ച്ച്.

ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​വേ​ശ​നം പു​നഃ​സ്ഥാ​പി​ക്കു​ക, നി​യ​മ​സ​ഭ ചോ​ദ്യോ​ത്ത​ര​വേ​ള ചി​ത്രീ​ക​രി​ക്കാ​ൻ പ​ത്ര-​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന അ​നു​മ​തി പു​നഃ​സ്ഥാ​പി​ക്കു​ക, ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച 1000 രൂ​പ പെ​ൻ​ഷ​ൻ വ​ർ​ധ​ന പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ക, നി​ർ​ത്ത​ലാ​ക്കി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ സെ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, ക​രാ​ർ ജീ​വ​ന​ക്കാ​രെ​യും ന്യൂ​സ് വി​ഡി​യോ എ​ഡി​റ്റ​ർ​മാ​രെ​യും പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചെ​ന്ന്​ പ്ര​സി​ഡ​ൻ​റ് എം.​വി. വി​നീ​ത​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ ബാ​ബു​വും അ​റി​യി​ച്ചു.