പാലക്കാട്ടെ വിഭാഗീയത: പി.കെ. ശശിയെ തരംതാഴ്ത്തി സി.പി.എം
പാലക്കാട്: വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുമായി സി.പി.എം. മുതിര്‍ന്ന നേതാവ് പി.കെ. ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന…

പാലക്കാട്: വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുമായി സി.പി.എം. മുതിര്‍ന്ന നേതാവ് പി.കെ. ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന നേതാവ് വി.കെ. ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ചൊവ്വാഴ്ച ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗമാണ് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്.
പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയെന്ന അന്വേഷണ കമീഷന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തില്‍ മൂവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നേതാക്കള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.