പ്രധാനമന്ത്രിയുടെ വസതിക്കു മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു
ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ…
ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ…
ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ പോലുള്ളവ പറത്തുന്നതിന് വിലക്കുള്ള മേഖല (no-fly zone) കൂടിയാണിത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) ആണ് ഡൽഹി പോലീസിനെ വിവരം അറിയിച്ചത്. ഡൽഹി പോലീസ് ഉടൻ പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്ക് എത്തിയെങ്കിലും ഡ്രോൺ കണ്ടെത്താനായില്ല.
”പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലുള്ള നോ ഫ്ളൈ സോണിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് എസ്പിജി പൊലീസുമായി ബന്ധപ്പെട്ടത്. അന്വേഷണം പുരോഗമിച്ചു വരികയാണ്”, ഡൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അജ്ഞാത ഡ്രോൺ കണ്ടെത്തിയതായി എൻഡിഡി കൺട്രോൾ റൂമിൽ വിവരം ലഭിച്ചതായി ന്യൂഡൽഹി ഡിസിപിയും സ്ഥിരീകരിച്ചു. ”സമീപ പ്രദേശങ്ങളിൽ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്തിയില്ല. എയർ ട്രാഫിക് കൺട്രോൾ റൂമിനെയും (എടിസി) ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇത്തരത്തിലുള്ള യാതൊന്നും അവർ കണ്ടെത്തിയില്ല”, അദ്ദേഹം പറഞ്ഞു.